കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ മെന്റൽ ദീപു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: തിരുവനന്തപുരം ചന്തവിളയിൽ മദ്യപിക്കുന്നതിനിടെ കൊലക്കേസ് പ്രതിയ്ക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് (Arrest) ചെയ്തു. ഗുണ്ടാസംഘത്തിപ്പെട്ടവർ തമ്മിലുണ്ടായ ഏറ്റമുട്ടലിലാണ് കൊലക്കേസ് പ്രതി ദീപുവിന് ഗുരുതരപരിക്കേറ്റത്. കേസ് ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന്
കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കേസിൽ അയിരൂപ്പാറ സ്വദേശി കുട്ടൻ ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. അയിരൂപ്പാറ സ്വദേശി സ്റ്റീഫനെക്കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ മങ്ങാട്ടുകോണത്ത് നിന്നാണ് പിടികൂടിയാത്. ഒരു ഗുണ്ടാനേതാവുമായി ഒരുമിച്ചിരുന്ന് മദ്യപിച്ച ഈ സംഘം ആദ്യം തുണ്ടത്തിൽ വച്ച് തർക്കത്തിലേർപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
തുടർന്നാണ് ചന്തവിളയിലെത്തി ചന്തവിളയിൽ ഒരു കടക്കു മുന്നിലിരുന്ന മദ്യപിക്കുമ്പോഴായിരുന്നു ഒപ്പമുണ്ടായിരുന്നവർ ബിയർ കുപ്പിയും, കല്ലും കൊണ്ട് ദീപിവിനെ ആക്രമിച്ചത്. തലക്കും ശരീരത്തിലും ആഴത്തിൽ മുറിവേറ്റ ദീപു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ മൂന്ന് പേരും നിരവധി കേസുകളിൽ പ്രതികളായവരാണ്.
