സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം സ്വദേശി രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് കിഡ്നിയും, ലിവറും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം സ്വദേശി രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് കിഡ്നിയും, ലിവറും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക. ആറുപേർക്ക് പുതുജീവൻ നൽകിയാണ് രാധാകൃഷ്ണൻ മടങ്ങുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്ക് നൽകും. അതേസമയം, തിരുവനന്തപുരം കിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വൃക്ക കൊണ്ടുപോകുന്നതിനായി ഗ്രീൻ കൊറിഡോർ സജ്ജമാക്കുമെന്ന് സർക്കാർ അറിയിച്ചു. ഈ മാസം 21നാണ് രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവം ആണ് മരണകാരണം.

YouTube video player