എന്നാൽ ചോറ്റാനിക്കരയിലെ വഞ്ചനാകേസിന് വയനാട് മരം മരംമുറി കേസുമായി ബന്ധമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചാണ് അടിയന്തര സ്റ്റേ ആവശ്യം കോടതി തള്ളിയത്. ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം വീണ്ടും ഹൈക്കോടതി തള്ളി. കേസിലെ കുറ്റപ്പത്രം വായിച്ച് കേൾപ്പിക്കാൻ തിങ്കളാഴ്ച ഹാജരാകാൻ പ്രതികൾക്ക് ചോറ്റാനിക്കര കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതികളുടെ നീക്കം. തങ്ങൾക്കെതിരെ വയനാട്ടിലും ചോറ്റാനിക്കരയിലുമുള്ളത്. ഒരേ കുറ്റകൃത്യത്തിന്മേലുള്ള കേസുകളാണെന്നും ഇതെല്ലാം ഒന്നായി പരിഗണിക്കണമെന്നുമാണ് പ്രതികൾ ആവശ്യപ്പെട്ടത്. എന്നാൽ ചോറ്റാനിക്കരയിലെ വഞ്ചനാകേസിന് വയനാട് മരം മരംമുറി കേസുമായി ബന്ധമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചാണ് അടിയന്തര സ്റ്റേ ആവശ്യം കോടതി തള്ളിയത്. ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.

