തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് യൂണിവേഴ്‍സിറ്റി കോളേജിലെ ഉത്തരക്കടലാസുകൾ തന്നെയെന്ന് കണ്ടെത്തൽ. പരീക്ഷാ കൺട്രോളര്‍ വിശദമായ റിപ്പോര്‍ട്ട് സര്‍വ്വകലാശാല സിന്‍ഡികേറ്റിന് നൽകി. പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ച സിന്‍ഡികേറ്റ് ഉപസമിതി അന്വേഷിക്കാൻ തീരുമാനമായി. 

അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് വ്യാജ ഉത്തരക്കടലാസല്ലെന്നാണ് പരീക്ഷാ കൺട്രോളറുടെ കണ്ടെത്തൽ . ഇത് സര്‍വ്വകലാശാല യൂണിവേഴ്സിറ്റി കോളേജിന് അനുവദിച്ച ഉത്തരക്കടലാസുകൾ തന്നെയാണെന്നാണ് പരീക്ഷാ കൺട്രോളര്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.