തിരുവനന്തപുരത്തെ എൽഡിഎഫിന്റെ എതിരാളി ബിജെപിയാണ്. തിരുവനന്തപുരത്തും അരുവിക്കരയിലും യുഡിഎഫ്-ബിജെപി ഡീലുണ്ടെന്നും ആന്റണി രാജു ആരോപിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പങ്കെടുത്ത് ആന്റണി രാജു. തന്റേത് ഇടതുചോരയെന്നും മത്സരിച്ചത് ഇടതുപക്ഷത്തോടൊപ്പം മാത്രമെന്നും സുധീർ കരമനയുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ ആന്റണി രാജു വ്യക്തമാക്കി. തിരുവനന്തപുരത്തെ എൽഡിഎഫിന്റെ എതിരാളി ബിജെപിയാണ്. തിരുവനന്തപുരത്തും അരുവിക്കരയിലും യുഡിഎഫ്-ബിജെപി ഡീലുണ്ടെന്നും ആന്റണി രാജു ആരോപിച്ചു. അരുവിക്കരയിൽ എൻഡിഎക്ക് ശക്തനായ സ്ഥാനാർത്ഥിയില്ല. ചെറ്റത്തരം പരാമർശത്തെ അനുകൂലിച്ചു കൊണ്ടാണ് ആന്റണി രാജു സംസാരിച്ചത്. ചെറ്റത്തരം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്നായിരുന്നു ആന്റണി രാജുവിന്റെ ചോദ്യം. പത്ത് സതീശന് അരപിണറായി മതിയെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

പിണക്കവും പരിഭവവും മറന്നു... സുധീർ കരമനക്ക് വേണ്ടി പ്രചാരണത്തിനെത്തി ആന്റണി രാജു | Antony raju