Asianet News MalayalamAsianet News Malayalam

Anupama Missing baby case| കണ്ണിൽ പൊടിയിടുന്നോ? ഷിജുഖാനെയടക്കം മാറ്റിനി‍ർത്തി അന്വേഷിച്ചില്ലെങ്കിൽ സമരം: അനുപമ

ഷിജൂഖാനെയും സിഡബ്ലൂസി ചെയർപേഴ്സണേയും മാറ്റി അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം.

anupama alleges government departmental enquiry is a gimmick as accused continues in office
Author
Trivandrum, First Published Nov 4, 2021, 4:17 PM IST

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ ആണെന്ന് അനുപമ (anupama). ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും (shijukhan) CWC ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം. 

ഷിജൂഖാനെയും സിഡബ്ലൂസി ചെയർപേഴ്സണേയും മാറ്റി അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. സർക്കാർ ആദ്യം പറ‌ഞ്ഞത് പോലെയല്ല അന്വേഷണം. 

Read More: 'ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ട'; ഷിജുഖാനെതിരെ നടപടിയുണ്ടാകുമെന്ന വാ‍ർത്തകൾ വസ്തുതാ വിരുദ്ധമെന്ന് ആനാവൂർ

സിസിടിവി ദൃശ്യങ്ങൾ ഒന്നുമില്ലെന്നാണ് ഇപ്പോൾ പല കേന്ദ്രങ്ങളിൽ നിന്നും കിട്ടുന്നത്. കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകൾ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവർക്ക് സാധിക്കും. അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമല്ലെങ്കിൽ ഇവരെ മാറ്റണം. 

കുഞ്ഞിനെ ആദ്യം കിട്ടിയപ്പോൾ പെൺകുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാൻ അധിക സമയം വേണ്ട. എൻ്റെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്ന് അനുപമ വീണ്ടും ചോദിക്കുന്നു. 
Read More: ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിന്റെ നടപടികൾ നിയമപ്രകാരമെന്ന് ശിശുക്ഷേമ സമിതി

അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ പെട്ടന്ന് അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ ഉറപ്പ്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടത് കൊണ്ട്  ഡയറക്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ദത്ത് നടപടികൾ നിയമപരമായ ആണ് നടന്നത് എന്നാണ് അപ്പോഴും മന്ത്രിയുടെ നിലപാട്. 

 

Follow Us:
Download App:
  • android
  • ios