Asianet News MalayalamAsianet News Malayalam

'ഡിജിറ്റൽ ക്ലാസുകളിൽ ആശങ്ക വേണ്ട', സ്കൂൾ തല ഓൺലൈൻ ക്ലാസുകളും ഉടനെന്ന് അൻവർ സാദത്ത്

എല്ലാ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അതിന് വേണ്ടിയുള്ള സൌകര്യങ്ങൾ ഒരുക്കും. എല്ലാവർക്കും സൌകര്യം ഉറപ്പാക്കി സ്കൂൾ തല ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി

anwar sadath kite ceo about digital classes kerala new academic year
Author
Kerala, First Published Jun 1, 2021, 8:03 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ ക്ലാസുകളിൽ ആശങ്ക വേണ്ടെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത്. റീ ടെലിക്കാസ്റ്റുകൾക്ക് ശേഷമായിരിക്കും പുതിയ ക്ലാസുകളുണ്ടാകുകയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ പറഞ്ഞു. അടുത്ത ഘട്ടം ഓൺലൈൻ സംവാദങ്ങൾ. നടത്തും. എല്ലാ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അതിന് വേണ്ടിയുള്ള സൌകര്യങ്ങൾ ഒരുക്കും. എല്ലാവർക്കും സൌകര്യം ഉറപ്പാക്കി സ്കൂൾ തല ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എൽസി ഓൺലൈൻ ക്ലാസുകൾ ജൂലൈയിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് വെല്ലുവിളിക്കിടെ കേരളം വീണ്ടും ഡിജിറ്റൽ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്.മൂന്ന് ലക്ഷം വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിലെത്തുന്നത്. പ്രപ്രവേശനോത്സവത്തിന്റെ  ഉദ്ഘാടനം എട്ടരക്ക് കോട്ടൺഹിൽ സ്കൂളിൽ  ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 9.30 വരെ പരിപാടികൾ വിക്ടേഴ്സ് ചാനൽ വഴി ലൈവായി സംപ്രേഷണം ചെയ്യും. മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് മഞ്ജുവാര്യർ, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ ചാനലിലൂടെ ആശംസകൾ അർപ്പിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios