കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കണമെന്ന സുപീം കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായി ഇതര സംസ്ഥാന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു .
നാളെ മുതൽ മെയ് 20 വരെ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനായി അപേക്ഷിക്കാം.
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കണമെന്ന സുപീം കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. ഇതുവരെ അപേക്ഷിക്കാത്തവർക്കും പ്രവേശനത്തിന് അവസരമുണ്ട്.
