ഗവർണർക്ക് നിർദേശങ്ങൾ നൽകിപോരുന്ന ബിജെപിക്കും പ്രതിപക്ഷത്തിനുമേറ്റ തിരിച്ചടിയാണിത്. സർക്കാർ വ്യക്തമായ ധാരണയോടെയാണ് ലോകായുക്ത വിഷയം കൈകാര്യം ചെയ്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: ലോകായുക്ത ബില്ലിനുള്ള അംഗീകാരം ഗവർണർക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർക്ക് നിർദേശങ്ങൾ നൽകിപോരുന്ന ബിജെപിക്കും പ്രതിപക്ഷത്തിനുമേറ്റ തിരിച്ചടിയാണിത്. സർക്കാർ വ്യക്തമായ ധാരണയോടെയാണ് ലോകായുക്ത വിഷയം കൈകാര്യം ചെയ്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രഗവൺമെന്റ് കൊണ്ടു വന്നതിന് തുല്യമായ നിയമ ഭേദഗതിയാണ് കേരള സർക്കാരും കൊണ്ടുവന്നത്. കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമാവാതിരിക്കാൻ വേണ്ടിയാണ് പ്രസിഡൻ്റിന് ഗവർണർ ബില്ല് അയച്ചത്. ബില്ല് പ്രസിഡൻ്റ് അംഗീകരിച്ചതോടെ ഗവർണർക്ക് തന്നെ തിരിച്ചടിയായി. ജനങ്ങൾക്ക് ഇത് വ്യക്തമായി മനസിലായിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
