ലീഗ് മുന്‍ എംഎല്‍എ യുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും,റിസര്‍വ് ബാങ്ക് നിലപാടും കോടതി തള്ളി
എറണാകുളം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ബാങ്കുകൾ തമ്മിലുളള ലയനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും തളളി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ചെയർമാനായിരുന്ന യു എ ലത്തീഫ് എം എൽ എ അടക്കമുളളവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ലയനത്തിനെതിരെ റിസവർവ് ബാങ്കിന്‍റെ എതിർപ്പ് കൂടി തളളിയാണ് നടപടി. ലയനം സമയം അംഗീകാരം നൽകിയശേഷം പിന്നീട് എതിർക്കുന്ന ആർ ബി ഐ നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ കേരളാ ബാങ്കിൽ ലയിപ്പിച്ചപ്പോൾ മലപ്പുറം ജില്ലാ ബാങ്ക് മാത്രം ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് ഓർഡിനൻസ് കൊണ്ടുവന്നതാണ് സർക്കാർ മലപ്പുറം ബാങ്കിനെ കേരളാ ബാങ്കിന്‍റെ ഭാഗമാക്കിയത്.
