Asianet News MalayalamAsianet News Malayalam

ആറന്മുള പൊലീസ് സ്റ്റേഷനിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനടക്കം 10 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Aranmula Police Station Protest Case against Youth Congress KSU workers nbu
Author
First Published Dec 23, 2023, 8:49 AM IST

പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനടക്കം 10 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

പ്രതിഷേധത്തെ തുടർന്ന് കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ വിദ്യാർത്ഥിനിയുടെ പരാതിയിലും ഒടുവിൽ പൊലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ വിദ്യാർത്ഥിനിക്കെതിരെയും ആറന്മുള പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സാ തേടിയ വിദ്യാർത്ഥിനിയുടെ പരാതിയിൽ മൂന്ന് ദിവസത്തിനുശേഷം കേസെടുത്ത പൊലീസ് എസ്എഫ്ഐയുടെ പരാതി കിട്ടിയ ഉടൻ തന്നെ കേസെടുത്തു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസ് എടുക്കാതെ എസ്എഫ്ഐയെ സഹായിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios