ആറന്മുള ഉത്തൃട്ടാതി വള്ളം കളിയിൽ എ ബാച്ച് വിജയിയായി ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ച് വിജയിയായി ഇടക്കുളം പള്ളിയോടവും വിജയികളായി മന്നം ട്രോഫിയിൽ മുത്തമിട്ടു.

ആറന്മുള: ആറന്മുള ഉത്തൃട്ടാതി വള്ളം കളിയിൽ എ ബാച്ച് വിജയിയായി ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ച് വിജയിയായി ഇടക്കുളം പള്ളിയോടവും വിജയികളായി മന്നം ട്രോഫിയിൽ മുത്തമിട്ടു. 2017-ന് ശേഷം ആദ്യമായിട്ടാണ് എല്ലാ പരമ്പരഗതമായ ശൈലിയും പിന്തുടർന്ന് ആറന്മുള ഉത്തൃട്ടാതി വള്ളം കളി നടത്തുന്നത്. ഫൈനൽ മത്സരങ്ങൾ 5 മണിക്ക് നടക്കുമെന്നായിരുന്നു അറിയിച്ചരുന്നതെങ്കില്ലും പള്ളിയോടങ്ങളുടെയും കരക്കാരുടെയും അവേശത്തിൽ മത്സരം സന്ധ്യ കഴിഞ്ഞും നീളുകയായിരുന്നു. ഇടക്ക് ശക്തമായ മഴയുണ്ടായെങ്കില്ലും കരക്കാരുടെ ആവേശത്തിന് കുറവുണ്ടായില്ല. ആറന്മുളയുടെ സ്വരത്താളമടക്കം പിന്തുടർന്ന് തുഴയെറിഞ്ഞവരെയാണ് വിജയുകളായി പ്രഖ്യാപിച്ചത്.

നേരത്തെ ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ പള്ളിയോടങ്ങൾ മറിഞ്ഞിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാർ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞു. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെ കാണാതായെന്നായിരുന്നു പരാതി. പിന്നാലെ നടത്തിയ തെരച്ചിലിൽ നാല് പേരെയും കണ്ടെത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. വള്ളം മറിഞ്ഞയുടൻ ഇവർ നാല് പേരും പ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കരയിലേക്ക് എത്തിയവർ ഇവരെ കാണാതെ പരാതി ഉന്നയിക്കുകയായിരുന്നു.

Read More: ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ 3 പള്ളിയോടങ്ങൾ മറിഞ്ഞു, നാല് പേരെ കാണാനില്ലെന്ന് പരാതി, പിന്നാലെ കണ്ടെത്തി

വള്ളംകളിയിൽ തുടക്കം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടത്തിപ്പിൽ വലിയ തോതിൽ വീഴ്ചയുണ്ടായി. പുറത്ത് നിന്നുള്ള തുഴച്ചിൽക്കാരെ എത്തിച്ചുവെന്ന് ആരോപിച്ച് പള്ളിയോടങ്ങൾ തമ്മിൽ പുഴയിൽ വച്ചും തർക്കം ഉണ്ടായി. പള്ളിയോടം മറ്റൊരു പള്ളിയോടത്തിന് കുറുകെയിട്ട് തർക്കമുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്