എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി ആറാം തിയതി പരിഗണിക്കാൻ മാറ്റി.

കൊച്ചി : ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി ആറാം തിയതി പരിഗണിക്കാൻ മാറ്റി.

പി വി അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഎം നേതാവിൻ്റെ പരാതി

ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീത്, അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരിലെത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലൻ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറ‍ഞ്ഞതായും പരാതിയുണ്ട്.

അജിത് കുമാർ വീട് പണിയുന്നത് കവടിയാർ കൊട്ടാരത്തോട് ചേർന്ന്; അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകൾ

YouTube video player