കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് 5,6,8 തീയതികളിൽ തലശ്ശേരിയിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ഏഴിന് അധ്യാപകർക്ക് പരിശീലനം ഉള്ളതുകൊണ്ടാണ് എട്ടാം തിയതിയിലേക്ക് മാറ്റിയത്.

തിരുവനന്തപുരം: ഞായറാഴ്ച സ്കൂൾ കായിക മേള നടത്തുന്നതിനോട് എതിർപ്പുമായി തലശ്ശേരി അതിരൂപത. കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് മാറ്റിവെക്കണമെന്ന ആവശ്യവുമായിട്ടാണ് അതിരൂപത പാസ്റ്ററൽ കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്. തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറാൾ ആന്‍റണി മുതുകുന്നേൽ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് 5,6,8 തീയതികളിൽ തലശ്ശേരിയിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ഏഴിന് അധ്യാപകർക്ക് പരിശീലനം ഉള്ളതുകൊണ്ടാണ് എട്ടാം തിയതിയിലേക്ക് മാറ്റിയത്.

Also Read: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് തടിയൂരി മുൻ മാനേജർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്