Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കി അറസ്റ്റിൽ; കസ്റ്റംസ് ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ

സ്വർണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. 

arjun aayangi arrested by Customs
Author
Kochi, First Published Jun 28, 2021, 8:09 PM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അർജ്ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ അർജ്ജുൻ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 

സ്വർണക്കടത്തിലെ കാരിയറായ ഷെഫീഖിൻ്റെ മൊഴിയാണ് അർജ്ജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ൪ണ്ണ൦ അ൪ജ്ജുനെ ഏൽപിക്കാനായിരുന്നു നിർദ്ദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജ്ജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജ്ജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. 

മുഖ്യപ്രതി മുഹമ്മദ് ഷെഫീഖിനായുള്ള കസ്റ്റഡിഅപേക്ഷയിൽ കേസിൽ അർജ്ജുൻ ആയങ്കിയുടെ പങ്ക് കസ്റ്റ൦സ് വ്യക്തമാക്കിയിരുന്നു. അർജുൻ ആയങ്കിക്ക്  സ്വ൪ണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ്  കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ കസ്റ്റംസ്  റിപ്പോർട്ട് നൽകിയത്. സ്വ൪ണ്ണക്കടത്തിയ മുഹമ്മദ്‌ ഷഫീഖ്  പിടിക്കപ്പെടുമെന്നായപ്പോൾ ഒടുവിൽ സ൦സാരിച്ചത് അ൪ജ്ജുനുമായാണ്. ഈ ഫോൺ രേഖയു൦   തെളിവായി കസ്റ്റ൦സ് കോടതിയിൽ ഹാജരാക്കി. തുട൪ന്ന് മുഹമ്മദ് ഷെഫീഖിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയിൽ  

സ്വ൪ണ്ണക്കടത്തിലു൦, ഇത് അട്ടിമറിക്കുന്ന ക്വട്ടേഷൻ സംഘത്തിലും ഒരേ പോലെ പങ്ക് വ്യക്തമായ അർജുൻ ആയങ്കിയുടെ അറസ്റ്റോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റ൦സ് കരുതുന്നത്. പല കേസിലും ഇടപാടുകാരനായ അ൪ജ്ജുനിൽ നിന്ന് മലബാർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വ൪ണ്ണക്കടത്തിനായി പണം നൽകുന്നത് ആരെന്ന വിവരം ലഭിക്കുമെന്ന പ്രതീക്ഷയും കസ്റ്റംസിനുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios