അഞ്ചു പേർ വാഹനപടകടത്തിൽ മരിക്കാൻ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസിൽ മജീഫ് പ്രതിയാണ്

കോഴിക്കോട്: സ്വർണക്കടത്ത് സംഘത്തിൽ നിന്ന് സ്വർണം കവർച്ച ചെയ്യാനെത്തിയ ആൾ കരിപ്പൂരിൽ പിടിയിലായി. കണ്ണൂർ സ്വദേശി മജീഫ്, എറണാകുളം സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേർ ഓടി രക്ഷപ്പെട്ടു. ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വാഹനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് സമീപം സ്വർണക്കടത്ത് സംഘത്തെ കവർച്ച ചെയ്യാനെത്തിയ ഇവരെ കേരളാ പൊലീസ് സംഘമാണ് പിടികൂടിയത്. പിടിയിലായവരിൽ മജീഫ് അഞ്ചു പേർ വാഹനപടകടത്തിൽ മരിക്കാൻ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിയാണ്. ഇയാൾ അർജുൻ ആയങ്കിയുടെ കൂട്ടാളി കൂടിയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

YouTube video player