Asianet News MalayalamAsianet News Malayalam

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലേ സാധ്യമാകൂ എന്ന് നാവികസേന; അർജുൻ മിഷനില്‍ കോടതി എന്ത് പറയും, ഹർജി പരിഗണിക്കും

10 അടിയോളം മണ്ണ് വന്ന് അടിഞ്ഞതിന് കീഴിലാണ് ലോറിയുള്ളതെന്ന് ഏതാണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതടക്കം തൽസ്ഥിതി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കുക.

Arjun rescue operations latest updates  Karnataka High Court will hear the petition seeking to intensify the search
Author
First Published Aug 21, 2024, 8:27 AM IST | Last Updated Aug 21, 2024, 8:27 AM IST

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ലോറിക്കും വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. നിലവിൽ ഡ്രഡ്ജർ ഉപയോഗിച്ച് മാത്രമേ തെരച്ചിൽ സാധ്യമാകൂ എന്ന നിലപാടിലാണ് നാവികസേനയും എൻഡിആർഎഫും. 

10 അടിയോളം മണ്ണ് വന്ന് അടിഞ്ഞതിന് കീഴിലാണ് ലോറിയുള്ളതെന്ന് ഏതാണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതടക്കം തൽസ്ഥിതി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കുക. ചീഫ് ജസ്റ്റിസ് എൻ വി അൻജാരിയ, ജസ്റ്റിസ് കെ വി അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തേ കേസ് പരിഗണിച്ച ഹൈക്കോടതി അർജുൻ അടക്കം കാണാതായ മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരണമെന്ന് സർക്കാരിനോട് വാക്കാൽ നിർദേശിച്ചിരുന്നു. 

പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും വലിയ അവസരം, സൗജന്യമായി തന്നെ; നോർക്ക സംരംഭകത്വ പരിശീലനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios