കൊച്ചി: ചെക്ക് കേസില്‍ എളമക്കര സ്വദേശി സാദിഖിന്‍റെ പരാതിയില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. സാദിഖിന്‍റെ പക്കൽ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 

ഈ തുകക്ക് നൽകിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നൽകാൻ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.