തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. 2013 ൽ തിരുവനന്തപുരം സബ് ജയിലിൽ  ദളിത് യുവാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ജയിൽ ഡിജിപിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെതിരായ കേസിലാണ് നടപടി.

കടകംപള്ളി സുരേന്ദ്രന്‍ അടക്കം പത്ത് സിപിഎമ്മുകാർക്കെതിരെയായിരുന്നു കേസ്. 2014 സെപ്റ്റംബർ 23 ന് പൂജപ്പൂര പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് തിരുവനന്തപുരം എസിജെഎം കോടതി വാറന്‍റ് പുറപ്പെടുവിച്ചത്.