തിരുവനന്തപുരം: അരുവിക്കരയിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മയെ കൊന്നത് മകൻ തന്നെ. 72 കാരിയായ നന്ദിനിയെ കൊലപ്പെടുത്തിയത് താനാണെന്ന് മകൻ ഷിബുവിൻ്റെ മൊഴി. ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിൽ മർദ്ദിച്ച് കൊല്ലുകയായിരുന്നു എന്നാണ് ഷിബുവിന്‍റെ മൊഴി. ഈ മാസം 24 നാണ് നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.