11:37 PM (IST) Jan 16

Malayalam News Live:അരുണാചൽ തവാങ്ങിൽ മലയാളി യുവാവ് മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം

സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടവരിൽ ഒരാൾ മരിച്ചു.

Read Full Story
09:49 PM (IST) Jan 16

Malayalam News Live:12 വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്

Read Full Story
09:41 PM (IST) Jan 16

Malayalam News Live:വിഴിഞ്ഞം രാജ്യാന്തര തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന് മുഖ്യമന്ത്രി നിർവഹിക്കും

തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും.

Read Full Story
09:38 PM (IST) Jan 16

Malayalam News Live:വെള്ളം ചോദിച്ച് വീട്ടിലെത്തി, വയോധികയുടെ പിന്നാലെ അടുക്കളയിലേക്ക് കയറി; പുഷ്പലത കൊലക്കേസിലെ പ്രതി അറസ്റ്റില്‍

കാസർകോട് കുംബഡാജെയിലെ പുഷ്പലതയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. ബദിയടുക്ക സ്വദേശി രമേശ് നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story
09:28 PM (IST) Jan 16

Malayalam News Live:അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്കൂൾ അധ്യാപികയുമായ അഷിക ആണ് മരിച്ചത്

Read Full Story
09:16 PM (IST) Jan 16

Malayalam News Live:ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ് - സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

സിസ്റ്റർ റാണിറ്റുമായുള്ള ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിന് പിന്നാലെയാണ് നടപടി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിലെ സങ്കടം സിസ്റ്റർ റാണിറ്റ് തുറന്ന് പറഞ്ഞിരുന്നു.

Read Full Story
08:41 PM (IST) Jan 16

Malayalam News Live:'മതത്തിന്‍റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കാൻ ശ്രമം, കാന്തപുരം നയിച്ച യാത്രകൾ നാടിന്‍റെ ഐക്യത്തിന് കരുത്ത്'; മുഖ്യമന്ത്രി

കാന്തപുരം നയിച്ച യാത്രകൾ നാടിന്‍റെ ഐക്യത്തിന് നൽകിയ കരുത്ത് ചെറുതല്ലെന്നും കാന്തപുരം മതേത്വരത്തിന്‍റെ കാവലാൾ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ

Read Full Story
07:47 PM (IST) Jan 16

Malayalam News Live:നാളെ ഉദ്ഘാടനം തീരുമാനിച്ച മുൻ കോളേജ് ചെയർമാന്‍റെ പ്രതിമയിൽ പെയിന്റ് ഒഴിച്ചു; തിരുവനന്തപുരം ലോ കോളേജിൽ സംഘർഷം

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ - കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരു കെ എസ് യു പ്രവർത്തകന് പരിക്കേറ്റു. 

Read Full Story
07:37 PM (IST) Jan 16

Malayalam News Live:വീടിനുള്ളിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം, യുവതി ബഹളംവെച്ചതോടെ ഇറങ്ങിയോടി; പ്രതി പിടിയിൽ

കൊല്ലം കടയ്ക്കലിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾ പൊലീസിന്‍റെ പിടിയിൽ

Read Full Story
07:29 PM (IST) Jan 16

Malayalam News Live:വീടിനുള്ളിൽ കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം; 53കാരൻ പൊലീസ് പിടിയിൽ

കൊല്ലം കടയ്ക്കലിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾ പൊലീസിന്റെ പിടിയിൽ. പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ 53കാരനായ സുലൈമാനാണ് പൊലീസ് പിടിയിലായത്.

Read Full Story
07:23 PM (IST) Jan 16

Malayalam News Live:ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ഇറാനിലുള്ളത് 9000 ഇന്ത്യക്കാർ

9000 ഇന്ത്യക്കാർ നിലവിൽ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളും വ്യാപാരികളും പ്രൊഫഷണലുകളുമുണ്ട്.

Read Full Story
07:16 PM (IST) Jan 16

Malayalam News Live:കല്‍പ്പറ്റയില്‍ അവകാശവാദമുന്നയിക്കാൻ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വയനാട് മുസ്ലീംലീഗ്

കല്‍പ്പറ്റയില്‍ അവകാശവാദമുന്നയിക്കാൻ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ സമ്മർദവുമായി വയനാട് മുസ്ലീംലീഗ്. നിയോജകമണ്ഡലം കമ്മിറ്റിയിലും വയനാട് ജില്ലാ കമ്മിറ്റിയിലും ടി സിദ്ദീഖ് പ്രതിനിധീകരിക്കുന്ന മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നു.

Read Full Story
06:32 PM (IST) Jan 16

Malayalam News Live:കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണമടക്കം കവർന്നു; മോഷണം കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Full Story
06:24 PM (IST) Jan 16

Malayalam News Live:2024 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

Read Full Story
06:18 PM (IST) Jan 16

Malayalam News Live:കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ

പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Read Full Story
06:11 PM (IST) Jan 16

Malayalam News Live:പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷൻ പദ്ധതി; നടപ്പാക്കുമെന്ന് ധനമന്ത്രി, ഒരാനുകൂല്യങ്ങളും തടഞ്ഞുവെക്കില്ല

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

Read Full Story
05:41 PM (IST) Jan 16

Malayalam News Live:ബഹളം സ്ഥിരമായതിനാൽ അയൽക്കാ‌ർ കാര്യമാക്കിയില്ല, യുവാവിന്‍റെ കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്

Read Full Story
05:17 PM (IST) Jan 16

Malayalam News Live:സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ

സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്യൂൺ ഷിബിൻ ആണ് മരിച്ചത്.

Read Full Story
05:07 PM (IST) Jan 16

Malayalam News Live:'കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ'; എൽഡിഎഫിലുറച്ച് ജോസ് കെ മാണി

യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല.

Read Full Story
05:00 PM (IST) Jan 16

Malayalam News Live:കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു; അപകടം വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ

അതിഥി തൊഴിലാളിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം. വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. 2019 മുതൽ വടക്കൻ പറവൂരിൽ ജോലി ചെയ്തുവരികയാണ് യുവാവ്.

Read Full Story