കൊച്ചി: മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഐയുടെ കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച. മേലുദ്യോഗസ്ഥനായ എസ്ഐ രാജേഷിനെതിരെ മാനസിക പീഡനമാരോപിച്ചാണ് ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി സി ബാബു ആത്മഹത്യ ചെയ്തത്. 

എസ്ഐ രാജേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മരണത്തിന് മുൻപ് ബാബു സ്റ്റേഷന്‍ വാട്ട്‍സ് ആപ്പ് ഗ്രൂപ്പിൽ എസ് ഐ രാജേഷിനെതിരെ ആരോപണമുന്നയിച്ചിരുന്നു. എസ്ഐയുടെ മാനസിക പീഡനത്തെ തുടർന്നാണ് എഎസ്ഐ ബാബു ആത്മഹത്യ ചെയതതെന്നാണ് ബന്ധുക്കളുടെ ആരോപണം.