തിരുവനന്തപുരം: കേരളചരിത്രത്തിൽത്തന്നെ നാഴികക്കല്ലാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. 'മില്ലേനിയൽസ്' എന്ന് വിളിക്കുന്ന, രണ്ടായിരാമാണ്ടുകളിൽ ജനിച്ച കുട്ടികളിൽ ഒരു വലിയ ഭൂരിപക്ഷം പേർ ഇന്ന് വോട്ടവകാശമുള്ള പൗരൻമാരായി അടുത്ത തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലെത്തും. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയം ചിന്തിക്കുന്നതെന്നും രേഖപ്പെടുത്തുന്നതെന്നുമാണ് ഞങ്ങൾ അന്വേഷിച്ചത്. 

ജൂൺ 18 മുതൽ 29 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 50 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു സർവേ. 14 ജില്ലകളിലായി 10,409 വോട്ടർമാരെ നേരിട്ട് കണ്ട് അഭിപ്രായം തേടി. ജൂലൈ 29-നു ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങൾ ഈ സർവേയിൽ പ്രതിഫലിച്ചിട്ടില്ല.

ഇതിൽ കൃത്യമായ ഒരു വിഭാഗം യുവവോട്ടർമാരായിരുന്നു. അവരുടെ രാഷ്ട്രീയചിന്ത എവിടേയ്ക്കാണ് ചാ‌ഞ്ഞുനിൽക്കുന്നത് എന്ന അന്വേഷണമായിരുന്നു. മഹാപ്രളയവും വെള്ളപ്പൊക്കവും പിന്നീട് കൊവിഡെന്ന മഹാമാരിക്കാലവും കണ്ട കേരളത്തിന്‍റെ യുവതലമുറ ആർക്കൊപ്പം നിൽക്കും? കൊവിഡാനന്തരകാലത്ത് ഈ യുവതലമുറയുടെ വോട്ടുകൾ എല്ലാ മുന്നണികൾക്കും നിർണായകമാകുമെന്ന് ഉറപ്പാണ്. 

വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും എൽഡിഎഫിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന കണക്കുകൾ ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ നേരത്തേ പുറത്തുവിട്ടിരുന്നു. വിദ്യാർത്ഥികളിൽ 44 ശതമാനവും എൽഡിഎഫിനാണ് പിന്തുണ നൽകുന്നത്. 29 ശതമാനം യുഡിഎഫിനൊപ്പമാണെങ്കിൽ, 15 ശതമാനം മാത്രമാണ് എൻഡിഎയ്ക്കൊപ്പം. 12 ശതമാനം വിദ്യാർത്ഥികൾ മറ്റുള്ള പാർട്ടികൾക്ക് ഒപ്പം നിൽക്കുന്നുവെന്നാണ് സർവേ കണ്ടെത്തിയത്. 

ഇതിനെ പിന്തുണയ്ക്കുന്ന രീതിയിൽ പുതിയ വോട്ടർമാരും മധ്യവയസ്കരും ഇടതിനൊപ്പം നിൽക്കുകയാണ്. ചെറുപ്പക്കാരും വൃദ്ധരും യുഡിഎഫിനൊപ്പമാണ് നിൽക്കുന്നത്. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ഓരോ മുന്നണിയ്ക്കും ലഭിക്കുന്ന വോട്ടുകളെങ്ങനെയെന്ന് പരിശോധിക്കാം. 

അതോടൊപ്പം, ലിംഗാടിസ്ഥാനത്തിൽ എങ്ങനെയാണ് കേരളം ചിന്തിക്കുന്നതെന്നും പരിശോധിക്കണം. 

പുതിയ തലമുറ എൽഡിഎഫിലേക്ക് ചാഞ്ഞുനിൽക്കുന്നുവെന്ന കൃത്യമായ സൂചനകളാണ് സർവേ നൽകുന്നത്. കേരളത്തിലെ മുന്നണികൾക്ക് ഇത് വലിയ സന്ദേശവും പാഠവുമാകേണ്ടതുമാണ്. 

തത്സമയസംപ്രേഷണം: