സെലിബ്രെറ്റ് ദ് സ്പിരിറ്റ് ഓഫ് വുമൻഹുഡ് എന്ന മുദ്രാവാക്യവുമായി നടത്തിയ മിഡ്നൈറ്റ് റണ്ണിന്റെ ഭാഗമാകാനെത്തിയത് നിരവധി പേരാണ്.

തിരുവനന്തപുരം: സ്ത്രീകൾക്ക് പൊതു ഇടത്തിൽ ഭയരഹിത യാത്ര ഉറപ്പാക്കണമെന്ന ആഹ്വാനവുമായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച വാക്കരു വിമൺസ് മിഡ്നൈറ്റ് റണ്ണിന് തിരുവനന്തപുരത്തും ആവേശകരമായ സ്വീകരണം. തലസ്ഥാനഗരിയിലെ നിരവധി സ്ത്രീകൾ മിഡ്നൈറ്റ് റണ്ണിന്റെ ഭാഗമായി. 

അഞ്ച് വയസുകാരി മുതൽ 72 വയസുള്ള രമാദേവി വരെ തിരുവനന്തപുരത്തെ മിഡ്നൈറ്റ് റണ്ണിന്റെ ഭാഗമായി. സെലിബ്രെറ്റ് ദ് സ്പിരിറ്റ് ഓഫ് വുമൻഹുഡ് എന്ന മുദ്രാവാക്യവുമായി നടത്തിയ മിഡ്നൈറ്റ് റണ്ണിന്റെ ഭാഗമാകാനെത്തിയത് നിരവധി പേരാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 9 മണിക്ക് നടന്ന ചടങ്ങിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനി ഫ്ലാഗ് ഓഫ് നിർവഹിച്ചു. 10 കി മീ, 3 കി മീ എന്നീ വിഭാഗങ്ങളിലായാണ് മിഡ്നൈറ്റ് റൺ സംഘടിപ്പിച്ചത്.

Also Read: അധികം പ്രോഗസില്ലാതെ ഉന്നത വിദ്യാഭ്യാസ മേഖല; ഗവർണറും സർക്കാരും തമ്മിലുള്ള ശക്തമായ പോരാട്ടം കണ്ട 2 വർഷങ്ങൾ

72 വയസ്സുള്ള വി എസ് രമാദേവി പ്രായത്തെ ഓടി തോൽപ്പിച്ച് പങ്കജകസ്തൂരി ആക്റ്റീവ് റണ്ണർ ടൈറ്റിൽ നേടി. കൂട്ടായ്മകളും സ്ഥാപനങ്ങളും മിഡ്നൈറ്റ് റണ്ണിന്റെ ഭാഗമായി. മെഡലുകൾ കരസ്ഥമാക്കിയാണ് എല്ലാവരും മടങ്ങിയത്. കൊച്ചി എഡിഷന് പിന്നാലെയാണ് തിരുവനന്തപുരത്തും മിഡ്നൈറ്റ് റൺ സംഘടിപ്പിച്ചത്.

YouTube video player