തിരുവനന്തപുരം: കാലത്തിനൊപ്പം രൂപവും ഭാവവും മാറി ഹ്രസ്വ ആക്ഷേപഹാസ്യ പരിപാടിയായ മുന്‍ഷി. പരിപാടിയുടെ 6764-ാം എപ്പിസോഡിലാണ് വളരെ വെെവിധ്യമാര്‍ന്ന മാറ്റങ്ങളുമായി മുന്‍ഷി എത്തിയിരിക്കുന്നത്. തുടർച്ചയായി ഏറ്റവുമധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ മുന്‍ഷി അനില്‍ ബാനര്‍ജിയാണ് സംവിധാനം ചെയ്യുന്നത്.

ഓരോ ദിവസവും അന്നത്തെ പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് മുന്‍ഷിയുടെ രീതി. സമകാലിക പ്രശ്നങ്ങളോടുള്ള സമൂഹത്തിന്‍റെ വ്യത്യസ്ത തലങ്ങളിലുള്ള ആളുകളുടെ പ്രതികരണങ്ങള്‍ ഓരോ കഥാപാത്രങ്ങളിലൂടെയായി മുന്‍ഷിയില്‍ അവതരിപ്പിക്കപ്പെടുന്നു.

അവസാനം കുറിക്ക് കൊള്ളുന്ന മുന്‍ഷിയുടെ ആപ്തവാക്യങ്ങളിലൂടെയാണ് എപ്പിസോഡ് പര്യവസാനിക്കുക. ഏഷ്യാനെറ്റ് ന്യൂസില്‍ വെെകുന്നേരമുള്ള ആറ് മണി വാര്‍ത്തയ്ക്ക് തൊട്ട് മുമ്പായാണ് മുന്‍ഷി സംപ്രേഷണം ചെയ്യുന്നത്.