കോഴിക്കോട്: മാനസികനില തെറ്റി ഒഡീഷയിൽ അലഞ്ഞു തിരിയുകയായിരുന്ന യുവാവിന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോ‌ർട്ട് തുണയായി. കോഴിക്കോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞ ഉമ്മർകോയയെന്ന യുവാവിനെ ബന്ധുക്കളെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. 

ഒഡിഷയിലെ സുന്ദര്‍ഗഡ് ജില്ലാ ആസ്ഥാനത്ത് അലഞ്ഞ് തിരിയുകയായിരുന്നു ഉമ്മര്‍ കോയ. പേര് പോലും ഓര്‍ക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ. മലയാളികളായ ചില പൊതുപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി സ്ഥി മെച്ചപ്പെട്ടതോടെയാണ് കോഴിക്കോടാണ് സ്വദേശമെന്ന് മനസ്സിലാക്കുവാനായത്. 

തുടര്‍ന്ന് ഷിജു തോമസെന്ന മലയാളിസാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് കപ്പക്കലിലെ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കുയാരുന്നു. കഴിഞ്ഞദിവസം ബന്ധുക്കളുടെ സംഘം സുന്ദര്‍ഘഡിലെ റൗക്കലയിലെത്തി ഉമ്മര്‍കോയയെ കണ്ടു.