Asianet News MalayalamAsianet News Malayalam

റോവിങ് റിപ്പോർട്ടർ ഇംപാക്ട് ; പള്ളിക്കര ഇൻഡോർ സ്റ്റേഡിയം നിർമാണം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും

ശ്രീജേഷിന്റെ ഏഷ്യൻ ​ഗെയിംസ് മെഡൽ നേട്ടത്തെ തുടർന്ന് 2014ൽ ആയിരുന്നു കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയം നിർമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ആറ് വർഷമെടുത്താണ് പള്ളിക്കരയിൽ ഇൻഡോർ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയത്. ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ പണി തുടങ്ങി. 35 ലക്ഷം ചെലവഴിച്ച് 40ശതമാനം പണികൾ പൂർത്തിയാക്കി. എന്നാൽ ഈ തുക പോലും കരാറുകാരന് നൽകാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. ഇതോടെ കരാറുകാരൻ പണി നിർത്തിവക്കുകയായിരുന്നു

asianet news roving reporter impact
Author
Kochi, First Published Sep 20, 2021, 1:19 PM IST

കൊച്ചി: എറണാകുളം പള്ളിക്കരയിലെ ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് മുൻകൈ എടുക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിർമാണം പൂർത്തിയാക്കാനാണ് നീക്കം. ആവശ്യമെങ്കിൽ പുതിയ കരാറുകാരനെ നിയമിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി. പള്ളിക്കര ഇൻഡോർ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോർട്ടിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ലാ പഞ്ചായത്തിന്റെ നടപടി. ഒളിമ്പ്യൻ ശ്രീജേഷിന് നൽകിയ സ്വീകരണത്തിലായിരുന്നു സ്റ്റേഡിയം നവീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രഖ്യാപിച്ചത്. 

ശ്രീജേഷിന്റെ ഏഷ്യൻ ​ഗെയിംസ് മെഡൽ നേട്ടത്തെ തുടർന്ന് 2014ൽ ആയിരുന്നു കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയം നിർമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ആറ് വർഷമെടുത്താണ് പള്ളിക്കരയിൽ ഇൻഡോർ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയത്. ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ പണി തുടങ്ങി. 35 ലക്ഷം ചെലവഴിച്ച് 40ശതമാനം പണികൾ പൂർത്തിയാക്കി. എന്നാൽ ഈ തുക പോലും കരാറുകാരന് നൽകാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. ഇതോടെ കരാറുകാരൻ പണി നിർത്തിവക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പണി മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതി ആണെന്നാണ് പഞ്ചായത്തിന്റെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios