180 എൻട്രികളിൽ നിന്ന് തെരഞ്ഞെടുത്ത 20 പേരാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്
കൊച്ചി: വിവിധ കലാപ്രകടനങ്ങൾ കാഴ്ച വയ്ക്കുന്ന ഭിന്നശേഷിക്കാരുടെ മഹാ സംഗമമായ ഏഷ്യാനെറ്റ് ന്യൂസ് ഷൈനിംഗ് സ്റ്റാർസ് സീസൺ 2 നാളെ കൊച്ചിയിൽ നടക്കും. 180 എൻട്രികളിൽ നിന്ന് തെരഞ്ഞെടുത്ത 20 പേരാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. പാലാരിവട്ടം റെനെയിൽ രാവിലെ 10 മുതലാണ് കലാവിരുന്ന്. വൻ വിജയമായ ഏഷ്യാനെറ്റ് ന്യൂസ് ഷൈനിംഗ് സ്റ്റാർസ് സീസൺ വണ്ണിന് ശേഷം സവിശേഷ കഴിവുകളുള്ള കുഞ്ഞുങ്ങളുടെ കലാവേദിയാകും ഷൈനിംഗ് സ്റ്റാർസ് സീസൺ 2.
പാട്ടുപാടിയും നൃത്തം ചെയ്തു ചിരിപ്പിച്ചും ചിന്തിപ്പിച്ചും റെനെയുടെ വേദി സവിശേഷ കഴിവുകളുള്ള കുഞ്ഞുങ്ങൾ സമ്പന്നമാക്കും. വെല്ലുവിളികൾ മറികടന്ന് കലയെ നെഞ്ചോട് ചേർക്കുന്നവരുടെ സംഗമത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂർണമായി. ഓരോ കുട്ടികളിടെയും പ്രകടനങ്ങളും ജഡ്ജസ് വിലയിരുത്തും. കുട്ടികൾക്ക് അവാർഡുകൾ സമ്മാനിക്കും. മത്സരത്തേക്കാൾ ഓരോ കാലാകാരനും മുന്നോട്ട് പോകാനുള്ള ഊർജമാകും ഏഷ്യാനെറ്റ് ന്യൂസ് ഷൈനിംഗ് സ്റ്റാർസ് വേദി.
സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു; 8 അവാർഡുകൾ ഏറ്റുവാങ്ങി ഏഷ്യാനെറ്റ് ന്യൂസ്
വിശദ വിവരങ്ങൾ ഇങ്ങനെ
സംസ്ഥാനമെമ്പാടും നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്ന് ഭിന്നശേഷിക്കാരായ യുവ പ്രതിഭകളാണ് കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഷൈനിംഗ് സ്റ്റാര്‍ വേദിയില്‍ മാറ്റുരക്കുക. എറണാകുളം എം പി ഹൈബി ഈഡനാകും ഏഷ്യാനെറ്റ് ന്യൂസ് ഷൈനിംഗ് സ്റ്റാര്‍സ് രണ്ടാം സീസണ്‍ ഉദ്ഘാടനം നിര്‍വഹിക്കുക. 21 സവിശേഷ പ്രതിഭകളുടെ മികവാർന്ന പ്രകടനത്തിനൊടുവിൽ വിജയിയേയും റണ്ണറപ്പനിനെയും തിരഞ്ഞെടുക്കും. പങ്കെടുക്കുന്ന ഇരുപത്തിയൊന്ന് മല്‍സരാര്‍ഥികൾക്കും പ്രോത്സാഹന സമ്മാനം ഉറപ്പാണ്. ഏഷ്യാനെറ്റ് ന്യൂസ് ഷൈനിംഗ് സ്റ്റാര്‍ സീസൺ 2 വിന് സമാപനം കുറിക്കുന്ന വേദിയിൽ നടിയും നർത്തകിയുമായ ആശാ ശരത്താകും സമ്മാന ദാനം നിർവഹിക്കുക. ആശ ശരത്തിന് പുറമേ നടി ഭാമ അരുണ്‍ ഉള്‍പ്പെടെയുളളവര്‍ കലാപ്രതിഭകളും ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് ഷൈനിംഗ് സ്റ്റാര്‍ സീസൺ 2 വേദിയിലെത്തും. ഏഷ്യാനെറ്റ് ന്യൂസ് സി ഇ ഒ ഫ്രാങ്ക് പി തോമസ്, എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, സെയിൽസ് ഹെഡ് ഉണ്ണികൃഷ്ണൻ ബി കെ എന്നിവരും കുട്ടികൾക്ക് ആശംസകൾ നേരാനെത്തും.

