Asianet News MalayalamAsianet News Malayalam

പുരസ്കാര തിളക്കത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളില്‍ നാലെണ്ണം കരസ്ഥമാക്കി

മികച്ച ടി.വി.ഷോ നിഷാന്ത് മാവിലവീട്ടിൽ അവതരിപ്പിക്കുന്ന ഗം.ഡോക്യുമെന്‍ററിക്ക് കെ അരുണ്‍കുമാറിനും  എംജി അനീഷിനും പുരസ്കാരം.ആർ.പി.കൃഷ്ണപ്രസാദ് മികച്ച ക്യാമാറാമാൻ

asianetnews gets 4 state television awards
Author
First Published Nov 24, 2022, 2:28 PM IST

തിരുവനന്തപുരം:2021 സംസ്ഥാന ടെലിവിഷൻ അവാർഡ്സിൽ ഏഷ്യാനെറ്റ് ന്യൂസിന് നാല് പുരസ്കാരാങ്ങളുടെ തിളക്കം.മികച്ച ടി.വി.ഷോയ്ക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ നിഷാന്ത് മാവിലവീട്ടിൽ അവതരിപ്പിക്കുന്ന ഗം സ്വന്തമാക്കി. ആർ.പി.കൃഷ്ണപ്രസാദാണ് മികച്ച ക്യാമാറാമാൻ.പരിസ്ഥിതി വിഭാഗത്തിൽ മികച്ച ഡോക്യുമെന്‍ററിയായി ആനത്തോഴരും ബയോഗ്രഫി വിഭാഗത്തിൽ മികച്ച ഡോക്യുമെന്‍ററിയായി തോരാക്കഥകളുടെ നാഞ്ചിനാടും തെരഞ്ഞെടുക്കപ്പെട്ടു.

സമകാലിക പ്രശ്നങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരപ്പിക്കുന്ന ഗം ആണ് മികച്ച ടി.വി.ഷോ.ഇന്ധനവില വർധനയെ കുറിച്ചുള്ള ഏപിസോഡിനാണ്പുരസ്കാരം.ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് നിഷാന്ത് മാവിലവീട്ടിലണ്ഗമ്മിന്‍റെ  അവതാരകൻ. ഇടുക്കിയിലെ ആദിവാസി പ്രശ്നങ്ങളെ മനസ്സിൽ തറക്കുന്ന ദൃശ്യങ്ങളായി പകർത്തിയതിനാണ് ആർ.പി. കൃഷ്ണപ്രസാദിന് മികച്ച ക്യാമറാമാനുള്ള പുരസ്കാരം  ലഭിച്ചത്.കാടിറങ്ങുന്ന ആനക്കൂട്ടത്തെ തിരിച്ചയക്കാൻ സ്നേഹത്തിന്‍റെ  വേറിട്ട ഭാഷ തേടുന്ന വനപാലകരുടെ ജീവിതകാഴ്ചകൾ പകർത്തിയതിനാണ് ആനത്തോഴരെ പുരസ്കാരം തേടിയെത്തിയത്.ഏഷ്യാനെറ്റ് ന്യൂസ് ചീറ് റിപ്പോർട്ടർ കെ.അരുൺകുമാറാണ് ആനത്തോഴരുടെ സംവിധായകൻ

സാഹിത്യകാരൻ ജയമോഹന്‍റെ  ജീവിതക്കഥയിലൂടെ ദേശത്തെ അടയാളപ്പെടുത്തിയ ദൃശ്യാനുഭവത്തിനാണ് മികച്ച ബയോഗ്രഫി ഡോക്യുമെന്റിയായി തോരാക്കഥകളുടെ നാഞ്ചിനാട് തെരഞ്ഞെടുക്കപ്പെട്ടത്.ഏഷ്യാനെറ്റ് ന്യൂസ് ഡെപ്യൂട്ടി ചീഫ് പ്രൊഡ്യൂസർ എം.ജി.അനീഷാണ് ഡോക്യുമെന്‍ററി ഒരുക്കിയത്. മികച്ച ടെലി സീരിയലിന്അവാർഡിന് അര്‍ഹമായ എൻട്രികൾ ഇല്ലെന്ന് ജൂറി വിലയിരുത്തി
 

Follow Us:
Download App:
  • android
  • ios