ഒളിവിലായിരുന്ന പ്രതികളെ മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കൊച്ചി: ബ്രഹ്മപുരം പ്രതിഷേധത്തിനിടെ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ മർദ്ദിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരെയും മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ സംഘടനാ ഭാരവാഹിയായ ജെറിൻ ജെസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബ്രഹ്മപുരം സമരത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടെയാണ് കോർപ്പറേഷൻ സെക്രട്ടറിയ്ക്കും ജീവനക്കാർക്കും മർദ്ദനമേറ്റത്.

