കുടം ചിഹ്നം സാങ്കേതിക കാരണങ്ങളാൽ അനുവദിക്കാൻ കഴിയില്ലെന്ന ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തെ തുടർന്നാണ് ചിഹ്നം മാറ്റിയത്. പുതിയ ചിഹ്നത്തിന്റെ പോസ്റ്റർ എൽഡിഎഫ് പുറത്തിറക്കി.

പാലക്കാട്‌: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന്റെ ചിഹ്നത്തിൽ മാറ്റം. കുടം ചിഹ്നം മാറ്റി പകരം മോതിര ചിഹ്നമാക്കി. കുടം ചിഹ്നം സാങ്കേതിക കാരണങ്ങളാൽ അനുവദിക്കാൻ കഴിയില്ലെന്ന ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തെ തുടർന്നാണ് ചിഹ്നം മാറ്റിയത്. പുതിയ ചിഹ്നത്തിന്റെ പോസ്റ്റർ എൽഡിഎഫ് പുറത്തിറക്കി. അതേസമയം പാലക്കാട് നിന്ന് ഇടതുപക്ഷത്തിന് ഒരു സർപ്രൈസ് എംഎൽഎയെ കൊടുക്കും. പ്രതിപക്ഷത്തിന് ആശയ ദാരിദ്ര്യമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറുമെന്ന് എൻഎംആർ റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലക്കാട്ടില്‍ കഴിഞ്ഞ കുറെ കാലമായിട്ട് സ്ഥിരമായി ഒരു എംഎൽഎ ഇല്ല. അപ്പോള്‍ ഇവിടെ ഒരു എംഎൽഎ ഉണ്ടാവുക എന്നുള്ളതും പാലക്കാട്ടുകാരനായ ഒരാൾ എംഎൽഎ ആവുക എന്നുള്ളതും അനിവാര്യമായി വന്നിരിക്കുകയാണ്. അങ്ങനെ ഒരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നത്. പിന്നെ നമ്മുക്ക് ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടല്ലോ. അതിന്‍റെ ഭാഗമായിട്ട് നമ്മൾ കിട്ടുന്ന അവസരങ്ങളൊക്കെ അതിനുവേണ്ടി വിനിയോഗിക്കാറുണ്ട്. പഠിക്കുന്ന കാലത്ത് എസ്എഫ്ഐയുടെ പ്രവർത്തനവും മറ്റുമായിട്ട് പോയിട്ടുള്ള ആളാണ് താനെന്നും ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഒരുപാട് പേരെ പരിഗണിച്ചപ്പോള്‍ തന്നെയും കൂടി പരിഗണിച്ചുവെന്നും എൻഎംആർ റസാഖ് ഏഷ്യാനെറ്റ് ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.