നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ രണ്ടാം സെഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദുബായ്: പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസമായി ജെഇഇ പ്രവേശന പരീക്ഷകൾക്ക് ഇന്ത്യക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകുമെന്ന് പ്രഖ്യാപനം. ദുബായിലെ കുവൈത്തിലെയും വിദ്യാർത്ഥികൾക്കുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി. ബഹറൈനിലെ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രം സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ രണ്ടാം സെഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദുബായിലും കുവൈത്തിലും അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബഹറൈനിലെ കാര്യത്തിൽ ചർച്ചകൾ നടക്കുന്നു. മാറ്റം ആഗ്രഹിക്കുന്നവർക്ക് jeemain@nta.ac.in എന്നീ ഇമെയിലിൽ ബന്ധപ്പെടാം. വിദ്യാർത്ഥികൾക്ക് ഇത് വെബ്സൈറ്റിൽ നിന്ന് എടുക്കാം. യുദ്ധസാഹചര്യത്തിൽ ഗൾഫിലെ പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. ഏപ്രിൽ 2 മുതൽ ഏപ്രിൽ 8 വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുന്നത്.
