എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാർദ്ദത്തിൻറെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയിൽ ഇപ്പോൾ ആക്രമിക്കപ്പെടുകയാണ്
പത്തനംതിട്ട: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടതുപക്ഷം ആർഎസ്എസിനെയും മോദിയെയും പോലെ ജനത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും ഉത്തരം മാർക്സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാർദ്ദത്തിൻറെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയിൽ ഇപ്പോൾ ആക്രമിക്കപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസും ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അവർ സമൂഹത്തിൽ വിദ്വേഷവും പകയും വളർത്തുകയാണ്. നാടിനെ വിഭജിക്കാനുള്ള പരിശ്രമം നടത്തുന്നു. ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു. എല്ലാത്തിനും ഉത്തരം മാർക്സ് എന്ന് അവർ വിശ്വസിക്കുന്നു," എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കേരള തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഇന്ന് ഇടുക്കി ജില്ലയിലെയും പത്തനംതിട്ട ജില്ലയിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രാഹുൽഗാന്ധി പ്രചാരണം നടത്തും.
