തിരുവനന്തപുരം: ജയില്‍ ഡിജിപിയുടെ ഓഫീസില്‍ അസി. സൂപ്രണ്ട് തൂങ്ങിമരിച്ച നിലയില്‍. ശാസതാംകോട്ട സ്വദേശിയായ സുരേഷിനെയാണ് ഗാര്‍ഡ് റൂമിനോട് ചേര്‍ന്ന മുറിയില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പ് അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു