സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കൊച്ചി:എറണാകുളം കളമശ്ശേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര്‍ ചികിത്സയില്‍. കളമശ്ശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമല്ലെങ്കിലും ഛര്‍ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥയുണ്ട്. ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിവരുകയാണ്.

'സവാദ് ഒന്നാം പ്രതിയായത് എന്നെ ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആളെന്ന നിലയില്‍, ആശ്വാസം': പ്രൊഫ ടിജെ ജോസഫ്

Asianet News Live | Malayalam News Live | Rahul Mamkootathil | Election 2024 | #Asianetnews