കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ ഓഫീസുകൾക്ക്  നേരെ ആക്രമണമുണ്ടായി. ഓഫീസിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. ഓഫീസിനു മുന്നിലെ കൊടിമരം തകർത്തിട്ടുമുണ്ട്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചു കട്ടപ്പനയിൽ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. , തൊടുപുഴയിലും കോൺഗ്രസ് ഓഫിസിന് നേരെ കല്ലേറ് ഉണ്ടായി. 

Read Also: കോടതി അലക്ഷ്യ കേസ്: ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി; അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍, നിയമപോരാട്ടം തുടരും...