Asianet News MalayalamAsianet News Malayalam

കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന്‌ നേരെ ആക്രമണം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ കഴിഞ്ഞ നാല് ദിവസത്തിനിടെ പലയിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നെരെ ആക്രമണമുണ്ടായിരുന്നു.

attack against congress office in kozhikode meppayyoor
Author
Kozhikode, First Published Sep 3, 2020, 8:47 AM IST

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന്‌ നേരെ ആക്രമണം. നരക്കോടുള്ള ഇന്ദിരാഭവന് നേരെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണമുണ്ടായത്. ഓഫീസിനുള്ളിൽ കയറി അക്രമികൾ ജനൽ ചില്ലുകളും, ഫർണിച്ചറുകളും അടിച്ചു തകർത്തു. സംഭവത്തിൽ മേപ്പയ്യൂർ പോലിസ് കേസെടുത്തു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ കഴിഞ്ഞ നാല് ദിവസത്തിനിടെ പലയിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നെരെ ആക്രമണമുണ്ടായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും പൊലീസിനെ കാഴ്ചക്കാരാക്കിയാണ് പലയിടത്തും അക്രമങ്ങള്‍ അരങ്ങേറുന്നത്.

Follow Us:
Download App:
  • android
  • ios