പൊലീസ് ജീപ്പ് വരാൻ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ഹെല്‍മെറ്റ് ഉപയോഗിച്ചും മറ്റും പൊലീസുകാരെ ആക്രമിക്കുകയായിരുന്നു

മലപ്പുറം: തിരൂരില്‍ മണ‍ല്‍ കടത്തിയ ആളെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ മണല്‍ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ തിരൂര്‍ വാക്കാടാണ് സംഭവം. 

രാവിലെ നടക്കുന്ന പതിന് പട്രോളിംഗിന് ഇടയില്‍ മണല്‍ കടത്തുന്ന ലോറി പൊലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലുമെടുത്തു. ഇതിന് ശേഷം പൊലീസ് ജീപ്പ് വരാൻ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ഹെല്‍മെറ്റ് ഉപയോഗിച്ചും മറ്റും പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ശേഷം കസ്റ്റഡിയിലെടുത്ത ഡ്രൈവറെയും കൊണ്ട് ഇവര്‍ രക്ഷപ്പെട്ടു.

പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ വൈകാതെ പിടികൂടാമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് പൊലീസ്. 

ചിത്രം: പ്രതീകാത്മകം

Also Read:- ചൂടിനെ തോല്‍പിക്കാൻ കിടിലൻ പരിപാടിയുമായി കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo