ഓഫീസ് രേഖകളും കമ്പ്യൂട്ടറും ഉൾപ്പെടെ സംഘം നശിപ്പിച്ചു

ഇടുക്കി: പൂപ്പാറ വില്ലേജ് ഓഫീസിൽ മദ്യപസംഘത്തിന്റെ ആക്രമണം. സ്പെഷ്യൽ വില്ലേജ് ഓഫീസർ എംഎസ് ബിജുവിനെയും ജീവനക്കാരെയും 
സംഘം കയ്യേറ്റം ചെയ്തു. അടിമാലി ശല്യാംപാറ സ്വദേശി ബഷീറും രണ്ടു പേരും ചേർന്നാണ് ആക്രമണം നടത്തിയത്. ഓഫീസ് രേഖകളും കമ്പ്യൂട്ടറും ഉൾപ്പെടെ സംഘം നശിപ്പിച്ചു. സ്ഥലത്തിൻറെ ആർ.ഓ.ആർ ലഭിക്കുന്നതിനുവേണ്ടി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമിസംഘം സമർപ്പിച്ച രേഖകളിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് ആർ.ഓ.ആർ നൽകുന്നതിന് കാലതാമസം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം ആക്രമണം അഴിച്ചു വിട്ടത്.