ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
പാലക്കാട്: കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു .ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് .പ്രതിയെത്തിയത് പെട്രോളും പടക്കവുമായിട്ടാണ്
പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്ന് ബന്ധു കുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാൽ വീട്ടുകാർ എതിർത്തു ആക്രമിക്കാൻ കാരണം ഇതാവാമെന്നാണ് ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണർന്നതെന്ന് അയൽവാസി മണികണ്ഠൻ പറയുന്നു. ആദ്യം കണ്ടത് വെട്ടേറ്റ രേഷ്മയെ ആണ്.
പിന്നീട് രേഷ്മയുടെ അച്ഛൻ മണികണ്ഠനെ പരിക്കുകളോടെ കണ്ടെത്തി. നിലവിളി കേട്ട് ലൈറ്റിട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടുവെന്ന് അയൽവാസികൾ പറയുന്നു
എലപ്പള്ളി മൂന്നുവയസുകാരന്റെ മരണം; അമ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കെന്ന് ബന്ധുക്കൾ
പാലക്കാട്: എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ ആരോപണവുമായി പിതാവിന്റെ കുടുംബം. പ്രതിയായ അമ്മയുടെ അടുത്ത ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുട്ടിയുടെ മുത്തച്ഛൻ പറയുന്നത്. കൊലപാതക ശേഷം അമ്മ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് പെരുമാറിയതെന്ന് സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നു വയസ്സുകാരന്രെ കൊലപാതകത്തിൽ അമ്മ
ആസിയയുടെ അറസ്റ്റിന് പിന്നാലെയാണ് കുട്ടിയുടെ മുത്തച്ഛൻ ആരോപണവുമായി എത്തിയത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു ആസിയ. മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല. ആസിയയുടെ സഹോദരിയെയും ഭർത്താവിനെയും ചോദ്യം ചെയ്യണം. എന്നാൽ ആരോപണം ആസിയയുടെ സഹോദരി തളളി. രാവിലെ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആസിയക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും മകൻ തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് സഹോദരി ആജിറ പറയുന്നത്.
പ്രൈവറ്റായി പ്ലസ് ടു പഠിക്കുകയാണ് ആസിയ. അതിനിടയിലാണ് ഇരുപത് കാരനുമായി പ്രണയത്തിലാവുന്നത്. ഭർത്താവും കുട്ടിയുമുണ്ടെന്ന് മറച്ചു വച്ചായിരുന്നു ബന്ധം. കുട്ടിയെ ഒഴിവാക്കാനാണ് കൊന്നുകളഞ്ഞത്. നിലവിൽ അമ്മയെ മാത്രമാണ് കസബ പൊലീസ് പ്രതി ചേർത്തിട്ടുള്ളത്.
