വൈകിട്ട്  മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന്  ഹരിഹരൻ വ്യക്തമാക്കി

കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു. ഇന്ന് വൈകിട്ട് 8.15 നാണ് സംഭവം. വൈകിട്ട് മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങൾ ഇതേ സംഘം എത്തി പിന്നീട് വാരികൊണ്ട് പോയതായും ഹരിഹരൻ വെളിപ്പെടുത്തി. 

YouTube video player