റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദ്ദിച്ചത്.
പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ചെങ്ങന്നൂർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ ശാന്താറാവുവിനെയാണ് ആക്രമിച്ചത്. കഞ്ചാവ് സംഘമാണ് അക്രമണത്തിന് പിന്നിൽ. തിരുവല്ല സ്വദേശികളായ ലിബിൻ, ശ്രീജിത്ത്, ആലപ്പുഴ സ്വദേശിയായ അജി എന്നിവരെ തിരുവല്ല പൊലീസ് പിടികൂടി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദ്ദിച്ചത്. പ്രതികളെ റെയിൽവേ പൊലീസിന് കൈമാറും.
Add Asianetnews as a Preferred Source

