നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സഹായധനം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു

പാലക്കാട്: അട്ടപ്പാടി ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയ്ത ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് നഷ്ടപരിഹാരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സഹായധനം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കുഞ്ഞുങ്ങൾ മരിച്ച കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. പാലക്കാട് കളക്ടർ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ കാരണങ്ങളാലാണ് നവജാത ശിശുക്കളുടെ മരണം സംഭവിച്ചതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.