Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു കൊലക്കേസ്: സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം തടയണമെന്ന് മല്ലിയമ്മ, ഹർജി നൽകും

മധുവിന്റെ കുടുംബവും സമരസമിതിയും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് നൽകിയ പേരുകൾ സർക്കാർ വെട്ടി

Attappadi Madhu murder case Malliyamma against  KP Satheesan SPP appointment kgn
Author
First Published Sep 21, 2023, 3:38 PM IST

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റസിന് സങ്കട ഹർജി നൽകും. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹർജി ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സർക്കാർ ഏകപക്ഷീയമായി ഡോ കെ പി സതീശനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത് എന്നും അമ്മ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടൽ തേടിയാണ് സങ്കട ഹർജി നൽകുന്നത്. 

Asianet News | Asianet News Live | Kerala News | Onam Bumper 2023 |Latest News Updates

Follow Us:
Download App:
  • android
  • ios