തിരുവനന്തപുരം: മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. മാവോയിസ്റ്റ് നിലപാടിൽ സർക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മാവോയിസത്തിനെതിരെ സുപ്രീകോടതിയിൽ അപ്പീൽ നൽകിയത് ശരിയായില്ല. സർക്കാരിന് അബദ്ധം പറ്റിയെങ്കിൽ തിരുത്തണം. മാവോയിസ്റ്റ് വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് ഇടത് നിലപാടിന് വിരുദ്ധമാണ്. സുപ്രീം കോടതിയിലെ ഹർജി തിരുത്തുകയോ പിൻവലിക്കുകയോ വേണമെന്നും സിപിഐ ആവശ്യപ്പെട്ടു.