മധ്യവയസ്കയെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊലപ്പടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മുളങ്കാടകം, കാങ്കത്ത് നഗർ സ്വദേശിനിയെകൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അയൽവാസി സുനിൽ തമ്പി(40) കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്

കൊല്ലം: മധ്യവയസ്കയെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊലപ്പടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മുളങ്കാടകം, കാങ്കത്ത് നഗർ സ്വദേശിനിയെകൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അയൽവാസി സുനിൽ തമ്പി(40) കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ അതിവേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് വന്ന് മതിലിനോടുചേർത്ത് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സ്ത്രീയുടെ വീട്ടിലെത്തി കത്തികൊണ്ട്‌ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായ് പരാതിയിലുണ്ട്. മകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ആശിഷിന്റെ നേതൃത്വത്തിൽ എസ്.ഐ സജികുമാർ, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒമാരായ ജലജ, ജ്യോതി, മനോജ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred