സുഹൃത്തുക്കൾക്ക് മെസേജ് അയച്ച ശേഷം പണം ഗൂഗിൾ പേ വഴി അയക്കാനാണ് വ്യാജൻ ആവശ്യപ്പെടുന്നത്
കണ്ണൂർ: കണ്ണൂരിൽ പൊലീസുകാരന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പണം തട്ടിയെന്ന് പരാതി. വിജിലൻസ് സിഐ സുമേഷിന്‍റെ ഫേസ്ബുക്ക് ഐഡിയുടെ വ്യാജ പതിപ്പുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് സുഹൃത്തുക്കൾക്ക് മെസേജ് അയച്ച ശേഷം പണം ഗൂഗിൾ പേ വഴി അയക്കാനാണ് വ്യാജൻ ആവശ്യപ്പെടുന്നത്
മെസേജ് കിട്ടിയ ചിലർ സുമേഷിനെ ഫോണിൽ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്. ഒരാൾ പതിനായിരം രൂപ നൽകുകയും ചെയ്തു
