Asianet News MalayalamAsianet News Malayalam

ആറ്റുകാൽ പൊങ്കാല ഇന്ന്; കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിരീക്ഷണം

പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവരും മാറിനിൽക്കണം.

attukal pongala 2020 today covid 19 warning
Author
Thiruvananthapuram, First Published Mar 9, 2020, 6:04 AM IST

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10.20നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം. ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്ന് കഴിഞ്ഞു. സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ക്രമീകരണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുതെന്നാണ് സർക്കാർ നിർദ്ദേശം.

തലസ്ഥാന നഗരിയിലെ പ്രധാന നിരത്തുകളിളെല്ലാം പൊങ്കാല അടപ്പുക്കല്ലുകൾ വച്ചിരിക്കുകയാണ്. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്. 

Also Read: കൊവിഡ് 19; പൊങ്കലയിടുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവരും മാറിനിൽക്കണം. വിദേശികൾക്ക് ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടാൻ സൗകര്യമൊരുക്കും. 

Also Read: 'കൊറോണ ബാധയുള്ളവര്‍ നാളെ പൊങ്കാല സ്ഥലത്തുണ്ടാവില്ലെന്ന് ഉറപ്പാണോ? എടുക്കുന്നത് വലിയ റിസ്ക്': വൈശാഖന്‍ തമ്പി

അതേസമയം, പൊങ്കാല ഇടാനെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിവിധ ഭാഷകളിൽ മുന്നറിയിപ്പുകൾ നൽകും. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചു. 18 ആംബലുൻസുകളും ഉണ്ടാകും.

ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍:

രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുത്

ചുമയും പനിയും ഉള്ളവർ പൊങ്കാല ഒഴിവാക്കണം

രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ മാറിനിൽക്കണം

വിദേശികൾക്ക് ഹോട്ടലുകളിൽ പൊങ്കാലയിടാം 

Follow Us:
Download App:
  • android
  • ios