കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ ഒരു ബാലൻ മാത്രമാണ് കുത്തിയോട്ട ചടങ്ങിൽ പങ്കെടുക്കുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് നട അടയ്ക്കും.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായതിനാല്‍ ക്ഷേത്രത്തിനുള്ളില്‍ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാല അ‌ർപ്പിക്കുക. ക്ഷേത്രവളപ്പിലും ഭക്തർക്ക് പൊങ്കാല ഇടാൻ അനുവാദം ഉണ്ടാകില്ല. ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്നാണ് നിർദ്ദേശം. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. വീടുകളില്‍ പൊങ്കാല ഇടുന്നവരും ഇതേസമയം പൊങ്കാല അടുപ്പുകളില്‍ തീ പകരണം. ഉച്ച കഴിഞ്ഞ് 3.40 നാണ് പൊങ്കാല നിവേദിക്കുക. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം 7 മണിയോടെ കുത്തിയോട്ട ചടങ്ങുകൾ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ ഒരു ബാലൻ മാത്രമാണ് കുത്തിയോട്ട ചടങ്ങിൽ പങ്കെടുക്കുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് നട അടയ്ക്കും.