മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

മലപ്പുറം: കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അബ്ദുൽ ലത്തീഫിനെ മർദ്ദിച്ച ബസ് ജീവനക്കാർക്ക് എതിരെ നരഹത്യ ചുമത്തി കേസെടുത്തു 

മഞ്ചേരി തിരൂർ റൂട്ടിലോടുന്ന പി ടി ബി ബസ്സിലെ ജീവനക്കാരായ നിഷാദ്, സിജു, സുജീഷ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.ബസ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് വടക്കേമണ്ണയിൽ വെച്ച് ഇവർ അബ്ദുൽ ലത്തീഫിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ വച്ച് ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചു.

ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

രാജ്യത്ത് തന്നെ ഇതാദ്യം! വിഴിഞ്ഞം തുറമുഖത്തിലെ പെൺകരുത്ത്; സിആർഎംജി ക്രെയിനുകള്‍ നിയന്ത്രിക്കുന്ന പെണ്ണുങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...